ചേമഞ്ചേരി: പ്രമുഖ സോഷ്യലിസ്റ്റും എൽ.ജെ.ഡി ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി അംഗവുമായ പി.കെ. ബാലകൃഷണൻ (70) ചേമഞ്ചേരി സങ്കേതത്തിൽ നിര്യാതനായി .ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം അഭയം ഇന്റേണൽ ഓഡിറ്റർ സമന്വയം റസിഡന്റ്‌സ് അസാസിയേഷൻ ട്രഷറർ എന്നീ ചുമതലകളും വഹിച്ചിരുന്നു.
കൽപ്പറ്റ സർവീസ് സഹകരണ ബാങ്കിലെ മുൻ ജീവനക്കാരനായിരുന്നു. കൽപ്പറ്റ കോ ഓപ് എംപ്ലോയീസ് സൊസൈറ്റി പ്രസിഡണ്ട്, വയനാട് ഫാൽക്കൻ ഫുട്‌ബോൾ ക്ലബ് പ്രസിഡണ്ട് കൽപ്പറ്റ ബേങ്ക് മെൻസ് ക്ലബ് പ്രസിഡണ്ട് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഭാര്യ. ലീല മക്കൾ: ഷെല്ലിത, ഷിത. മരുമക്കൾ, ശിവരാമൻ പൊയിൽക്കാവ് (കച്ചവടം),സുനിൽകുമാർ (കെ.എസ് ആർ ടി.സി എറണാകുളം) സഹോദരങ്ങൾ: രാഘവൻ നായർ (റിട്ട സെക്രട്ടറി മീനങ്ങാടി സർവ്വീസ് സഹകരണ ബാങ്ക്),ജാനകി അമ്മ (കൽപ്പറ്റ) ദേവി അമ്മ (റിട്ട ടീച്ചർ ചേമഞ്ചേരി ഈസ്റ്റ് യു.പി),കമലാക്ഷി ( റിട്ട. സെക്രട്ടറി മീനങ്ങാടി ക്ഷീരോത്പാദക സഹകരണ സംഘം) പരേതരായ കൃഷ്ണൻ നായർ, മോഹനൻ.സഞ്ചയനം : വ്യാഴാഴ്ച