പേരാമ്പ്ര: മാർക്‌സിസ്റ്റ്- മാവോവാദി- ജിഹാദി കൂട്ട് കെട്ട് കേരളത്തിലെ പൊതുസമൂഹത്തിന് ഭീഷണിയാണെന്ന് ബിജെപി സംസ്ഥാന സമിതി മെമ്പർ എം.മോഹനൻ മാസ്റ്റർ . കേരളത്തിൽ ഭികരവാദികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റായി സി പി എം പ്രവർത്തിക്കുകയാണ്. കോഴിക്കോട്ടെ സി പി എം പ്രവർത്തകരെ മാവോവാദി ബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയതത് ഇതിന്റെ ഉദാഹരണമാണ്. കേരളത്തെ കാശ്മിരാക്കി മാറ്റാനുള്ള ശ്രമത്തിന് ഭരണകൂടം ഒത്താശ ചെയ്യുകയാണ്. കെ.ടി.ജയകൃഷ്ൺ മാസ്റ്ററുടെ ബലിദാന ദിനത്തിന്റെ ഭാഗമായി യുവമോർച്ച പേരാമ്പ്രയിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ കെ.എം സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.രജീഷ്, രാജേഷ് പുത്തഞ്ചേരി ,കെ.പ്രദീപൻ, ശ്രിജിത്ത് കല്ലാട്, ബിജു രാമപുരം. ജുബിൻ പേരാമ്പ്ര, ഏ.ബാലചന്ദ്രൻ ,രാഗേഷ് തറമ്മൽ, എന്നിവർ സംസാരിച്ചു. പ്രകടനത്തിന് സി.കെ. ലില, എം.പ്രകാശൻ, പ്രസാദ് ഇടപ്പള്ളി, സി കെ.ഷാജു, കെ.വൽസരാജ്, എന്നിവർ നേതൃത്വം നൽകി.