ഫാറൂഖ് കോളേജ്: ഫാറൂഖ് കോളേജ് ഏരിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെയും ഗ്ലോബൽ കെ.എം.സി.സി യുടെയും നേതൃത്വത്തിൽ ഇക്കഴിഞ്ഞ പ്രളയത്തിൽ ദുരന്തബാധിതർക്ക് നൽകുന്ന ദുരിതാശ്വാസ സമർപ്പണവും പ്രദേശത്തെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ​അനുമോദനവും ​ അമാന ടൊയോട്ട എം.ഡി ഇ.കെ.പി അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. റിലീഫ് സെൽ പ്രസിഡന്റ് കെ.കെ.ആലിക്കുട്ടി മാസ്റ്റർ അ​​ദ്ധ്യക്ഷത വഹിച്ചു. 2019ലെ മികച്ച മത്സ്യകർഷക അവാർഡ് നേടിയ കെ.അബ്ദുൽ റഷീദ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്സിൽ പി.എച്ച്.ഡി നേടിയ ഡോ: പി നിയാസ്, ഫാറൂഖ് കോളേജ് മേഖലയിലെ യുവതലമുറയെ ദിശാബോധത്തോടെ നയിച്ച് ഫുട്ബോൾ പരിശീലനം നടത്തി മാതൃകയായ സുബൈർ, പ്രദേശത്തെ മികച്ച സന്നദ്ധ പ്രവർത്തകൻ ഇ.കെ.അബ്ദുൽ സലീം, ഈ വർഷത്തെ പ്ലസ് ടു, എസ്.എസ്.എൽ.സി, എൽ.എസ്.എസ് പരീക്ഷകളിൽ മികച്ച നേട്ടം കൈവരിച്ചവർ എന്നിവരെ യോഗത്തിൽ അനുമോദിച്ചു. കൂടാതെ സി.എച്ച് സെന്ററിന് വേണ്ടി 'കാരുണ്യ യാത്ര ' നടത്താൻ തയ്യാറായ 'ബിസ്മില്ലാഹ് ' ബസ് ഉടമകളെയും തൊഴിലാളികളെയും, മാതൃകാപരമായ പ്രളയ ദുരിതാശ്വാസ പ്രവർത്തനം നടത്തിയ യുവാക്കളെയും പരിപാടിയിൽ അനുമോദിച്ചു. മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.കെ.മുഹമ്മദ് കോയ, വൈ. പ്രസിഡന്റ് വി.എം റസാഖ്, വാർഡ് മെമ്പർ കെ.പി അബ്ദുൽ അസീസ്, മുസ് ലിം ലീഗ് ഡിവിഷൻ ഭാരവാഹികളായ യു.കെ അഷ്റഫ് ,കെ.അഷ്റഫ് ,കെ.വി ഗഫൂർ ,ഗ്ലോബൽ കെ.എം.സി.സി കോർഡിനേറ്റർ എം.കെ.ബിഷർ, എം.കെ.അബ്ദുറഹ് മാൻ,ചടങ്ങിൽ ആദരിക്കപ്പെട്ടവർ എന്നിവർ പ്രസംഗിച്ചു.