കോഴിക്കോട്: സങ്കുചിത രാഷ്ടീയ ചിന്തകൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കുമപ്പുറം ദേശ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ ഒരുമിച്ചു നിൽക്കാൻ രാഷ്ട്രീയപാർട്ടികൾ തയ്യാറാകണമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ കെ.പി. പ്രകാശ് ബാബു ആവശ്യപ്പെട്ടു.
മാവോയിസ്റ്റ് വേട്ടക്ക് എതിരെയും പന്തീരങ്കാവിലെ മാവോയിസ്റ്റ് അറസ്റ്റിനെതിരെയും കോൺഗ്രസ് സി.പി.എം കൈക്കൊണ്ട സമീപനം രാജ്യ വിരുദ്ധമാണെന്നും ഇത്തരത്തിൽ ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന് വരുംതലമുറ കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 1999 ജയകൃഷ്ണൻ മാസ്റ്ററെ കൊലപ്പെടുത്തിയ രാഷ്ട്രീയ ഭീകരന്മാരെ ഇന്ന് മാവോയിസ്റ്റ് ഇസ്ലാമിക ഭീകര വാദികൾ കാർന്നുതിന്നെന്ന് അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് ഇസ്ലാമിക ബന്ധം എന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാടിൽ സത്യസന്ധതയുടെ കണിക ഉണ്ടെങ്കിൽ ഇടതുസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പന്തീരങ്കാവ് മാവോയിസ്റ്റ് കേസിൽ ഓടിപോയ പ്രതികളെ ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്യാത്തത് പോലീസ് സിപിഎം നേതൃത്വം വിലക്കിയത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കെ.ടി.ജയകൃഷണൻ മാസ്റ്റർ ബലിദാന ദിനം കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി.സംസ്ഥാന സമിതി അംഗം ടി.പി സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ഉപാദ്ധ്യക്ഷൻ കെ.പി രെജീഷ് അദ്ധ്യക്ഷത വഹിച്ചു.യുവമോർച്ച ജില്ലാ പ്രസിഡന്റ് ഇ. സാലു , ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വി. സുരേഷ്, രമണി ഭായ്, കെ.ഷൈബു, കൗൺസിലർമാരായ പി.പ്രശാന്ത്, ജിഷ ഗിരീഷ് എന്നിവർ സംസാരിച്ചു. ബഹുജന റാലി വണ്ടിപ്പേട്ടയിൽ നിന്നാരംഭിച്ചു. വിവേക് കുന്നത്, ടി. സംഗീത്, ടി.മണി എന്നിവർ നേതൃത്വം നൽകി.
കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി കിഡ്‌സൺ കോർണറിൽ നടന്ന പൊതുയോഗം ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീശൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ്ഹ രിപ്രസാദ് രാജ അദ്ധ്യക്ഷത വഹിച്ചു. പി രഘുനാഥ്, യുവമോർച്ച സംസ്ഥാന സെക്രട്ടറി ടി റെനീഷ്, . ബി.ജെ.പി മഡലം പ്രസി. കെ.പിശിവദാസൻ, ജനറൽ സെക്രട്ടറിമാർ വിജയകൃക്ഷ്ണൻ സി പി, പ്രശോഭ് കോട്ടൂളി ,ബികെ പ്രേമൻ, നമ്പിടി നാരായണൻ നവജ്യോത്, വിനീഷ് ,രതീഷ് പി., സൂരജ് തുടങ്ങിയവർ സംസാരിച്ചു.
കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനവും പൊതു സമ്മേളനവും സംഘടിപ്പിച്ചു. അനുസ്മരണ പൊതു സമ്മേളനം ബി ജെ പി ജില്ലാ ട്രഷറർ ടി വി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ സകലമേഖലയിലും പരാജയപ്പെട്ട എൽ ഡി എഫ് സർക്കാർ അധികാര ദൂർത്തും അഴിമതിയും നടത്താനാണ് കുടുംബസമേതം വിദേശത്തേക്ക് മന്ത്രിമാർ ഒന്നടങ്കം വിനോദ യാത്ര നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു വിദേശ യാത്രാച്ചിലവുകൾ പൊതുജന സമക്ഷം വെളിപ്പെടുത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു യുവമോർച്ച മണ്ഡലം പ്രസിഡന്റ് ബവീഷ് എ കെ അദ്ധ്യക്ഷത വഹിച്ചു.യുവമോർച്ച സംസ്ഥാന സമിതി അംഗം ബബീഷ് ഉണ്ണികുളം മുഖ്യ പ്രഭാഷണം നടത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് ഷാൻ കട്ടിപ്പാറ, ബിജിലാൽ, അരുൺ നരിക്കുനി, ബിജുപടിപ്പുരക്കൽ, വാസുദേവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.