ചാത്തമംഗലം: സഹോദയ സ്കൂള്‍ കോംപ്ലക്സ് മലബാർ മേഖലാ അത്‌ലറ്റിക്സ് മീറ്റില്‍ ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ 273 പോയിന്‍റോടെ ഓവറോള്‍ ചാമ്പ്യന്മാരായി.ദയാപുരം സ്കൂള്‍ അഞ്ച് വ്യക്തിഗത പട്ടങ്ങള്‍ നേടി. അണ്ടർ 10 ഗേള്‍സില്‍ ഫാത്വിമ ഫല്‍ഹ, അണ്ടർ 12 ബോയ്സില്‍ ഇനാമു റഹ് മാന്‍, അണ്ടർ 12 ഗേള്‍സില്‍ ഫാത്വിമ നൈന, അണ്ടർ 14 ബോയ്സില്‍ ജനിയല്‍ എസ് അനില്‍, അണ്ടർ 19 ബോയ്സില്‍ എ.കെ ഫായിസ് എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാരായത്.
പള്ളോട്ടില്‍ ഹില്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോണി അമലദാസന്‍, മലബാർ സഹോദയ പ്രസിഡന്‍റ് മോനി യോഹന്നാന്‍ എന്നിവർ സമ്മാനദാനം നിർവഹിച്ചു.