kunnamangalam-news
കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രേരക്മാർ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ സത്യാഗ്രഹ സമരം സി.ഐ.ടി യു ജില്ലാ പ്രസിഡണ്ട് എം.ധർമ്മജൻ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രേരക്മാർ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ സത്യാഗ്രഹ സമരം നടത്തി. കൃത്യമായോ പൂർണമായോ വേതനം ലഭിക്കാത്തതുൾപ്പെടെ പ്രേരക്മാരുടെ ഗൗരവമേറിയ പ്രശ്നങ്ങൾക്ക് സാക്ഷരതാ മിഷനും സർക്കാരും കാട്ടുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ചാണ് സമരം.സി.ഐ.ടി യു ജില്ലാ പ്രസിഡന്റ് എം.ധർമ്മജൻ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് യൂനിറ്റ് സെക്രട്ടറി എം.സരസു സ്വാഗതം പറഞ്ഞു.ജില്ലാ ട്രഷറർ എ.അശോകൻ, ഇ .ബാലകൃഷ്ണൻ ,സുലൈമാൻ, ജീജ എന്നിവർ പ്രസംഗിച്ചു.