പേരാമ്പ്ര: മരുതോങ്കര, ചക്കിട്ടപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുറത്തിപ്പാറ പാലം യാഥാർത്ഥ്യമാവുകയായി. കടന്തറ പുഴയ്ക്കു കുറുകെ പാലം 1.5 കോടി രൂപ ചെലവിലാണ് ഇരുമ്പ് പാലം പണിയുന്നത്.
പാലത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി സിൽക്ക് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു. പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി സംഘടിപ്പിച്ചജനകീയ കൺവെൻഷൻ മരുതോങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ബീന ആലക്കൽ അദ്ധ്യക്ഷത വഹിച്ചു. ചക്കിട്ടപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുനിൽ പദ്ധതി വിശദീകരിച്ചു. ആവള ഹമീദ്, പി.സി.വാസു എന്നിവർ പ്രസംഗിച്ചു.
ജനകീയ കമ്മിറ്റിയുടെ ഭാരവാഹികളായി ആവള ഹമീദ് (ചെയർമാൻ), മനോജ് മരുതേരി, കെ.പി.രാജൻ (വൈസ് ചെയർമാൻമാർ), പി.സി.വാസു (ജനറൽ കൺവീനർ), ടി.എ.റഫീഖലി, സുരേഷ് കോവുമ്മൽ (കൺവീനർമാർ), കെ.സി.സൈനുദ്ദീൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.