യു.എ.ഇ യിലെ സർവകലാശാലകളിൽ ഉപരിപഠനം:
ഡിസംബർ എട്ടിന് ശില്പശാല
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ പ്രധാന സർവകലാശാലകളിൽ ഉപരിപഠന ഗവേഷണ സാദ്ധ്യതകളെക്കുറിച്ച് സർവകലാശാലാ ചെയർ ഫോർ ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് റിസർച്ച്, കോഴിക്കോട് അക്കാഡമി ഒഫ് എക്സലൻസുമായി സഹകരിച്ച് ഗേറ്റ് വേ റ്റു യു.എ.ഇ എന്ന പേരിൽ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. എട്ടിന് ഒമ്പത് മണിക്ക് ആരംഭിക്കും. വിദ്യാഭ്യാസ വിചക്ഷണർ, സർവകലാശാലാ പ്രൊഫസർമാർ, യു.എ.ഇ സർവകലാശാലകളിലെ വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകും. രജിസ്ട്രേഷന്: 9947074009, 9646422331. ഇ-മെയിൽ: academyofexcellenceinfo@gmail.com
പബ്ലിക് റിലേഷൻസ് സർട്ടിഫിക്കറ്റ് കോഴ്സ്
സർവകലാശാലാ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പഠനവകുപ്പിൽ നടത്തുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പബ്ലിക് റിലേഷൻസ് ആൻഡ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ കോഴ്സിന് പത്ത് വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, 115 രൂപ ഇ-ചലാൻ, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ദ ഹെഡ്, ഡിപ്പാർട്ടുമെന്റ് ഒഫ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, യൂണിവേഴ്സിറ്റി ഒഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽ പത്തിന് നാല് മണിക്കകം ലഭിക്കണം. വിവരങ്ങൾ www.cuonline.ac.in വെബ്സൈറ്റിൽ. ഫോൺ: 0494 2407361, 2407385.
പുനഃപരീക്ഷ
ജൂലായ് 26-ന് നടത്തിയ നാലാം സെമസ്റ്റർ ബി.ആർക് റഗുലർ പേപ്പർ എ.ആർ 17 45-തിയറി ഓഫ് സ്ട്രക്ചേഴ്സ്-3 (2017 സ്‌കീം-2017 പ്രവേശനം) പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ ഡിസംബർ ഒമ്പതിന് 9.30-ന് നടക്കും. പരീക്ഷാ കേന്ദ്രത്തിൽ മാറ്റമില്ല.
പരീക്ഷാ അപേക്ഷ
ത്രിവത്സര എൽ എൽ.ബി (2008 സ്‌കീം) രണ്ട്, നാല്, ആറ് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് 20 വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എസ്.സി സുവോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എസ്.സി ഹ്യൂമൺ ഫിസിയോളജി, എം.എസ്.സി മൈക്രോബയോളജി, എം.എസ്.സി ബയോകെമിസ്ട്രി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.