കോഴിക്കോട്: വിവിധ തൊഴിലാളി ക്ഷേമ ബോർഡുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമായി തിരുവനന്തപുരത്തുളള കേരള ഇൻസ്റ്റിറ്റൂട്ട് ഓഫ് ലേബർ ആൻഡ് എംപ്പോയ്മെന്റ് (കിലെ) കീഴിൽ ജൂൺ 2 ന് യുണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷക്കുളള കോച്ചിംഗ് ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. 2020 ആഗസ്റ്റ് ഒന്നിന് 21 വയസ്സ് പൂർത്തിയായിരിക്കണം.
പരമാവധി പ്രായം 32 വയസ്സ്. പിന്നാക്ക വിഭാഗങ്ങൾക്ക് 3 വർഷത്തേയും പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക് 5 വർഷത്തേയും, ഭിന്നശേഷിക്കാർക്ക് 10 വർഷത്തേയും വയസ്സിളവ് ലഭിക്കും. താൽപര്യമുള്ള തൊഴിലാളികളുടെ മക്കളും ആശ്രിതരും വിദ്യാഭ്യാസം, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന രേഖകളും ബന്ധപ്പെട്ട ക്ഷേമ ബോർഡുകളിൽ നിന്നും ലഭിക്കുന്ന ബന്ധുത്വ സർട്ടിഫിക്കറ്റും സഹിതം എക്സിക്യുട്ടീവ് ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ്, നാലാം നില, തൊഴിൽ ഭവൻ, വികാസ്ഭവൻ പി.ഒ, തിരുവന്തപുരം-33 എന്ന വിലാസത്തിൽ ഡിസംബർ 10 നകം അപേക്ഷ നൽകണം. വിശദ വിവരങ്ങളും അപേക്ഷ ഫോമും കിലെ വെബ്സൈറ്റിലും ലഭ്യമാണ്.