കുന്ദമംഗലം: വീട്ടിലേക്ക് പോകാൻ ബസ്സിറങ്ങിയ ആൾ ബൈക്ക് തട്ടി മരിച്ചു. ചൂലാം വയൽ അമ്പലപറമ്പിൽ താമസിക്കുന്ന കുന്ദമംഗലം അരിയിൽ ബാബു ( 54) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തര മണിക്ക് വയനാട് റോഡ് ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ ചൂലാം വയലിൽ വെച്ചാണ് സംഭവം. കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രികനാണ് തട്ടിത്തെറിപ്പിച്ചത്. സാരമായ പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ മരിക്കുകയായിരുന്നു.ചാത്തമംഗലം എൻ.ഐ .ടിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യ: ജയലക്ഷ്മി. മക്കൾ: അമൃത,അരുൺ.പിതാവ്: പരേതനായ ഗോവിന്ദൻനായർ, മാതാവ്:ജാനകിഅമ്മ. സഹോദരങ്ങൾ:വേണുനായർ, മണിനായർ. സഞ്ചയനം- ഞായറാഴ്ച.