കോഴിക്കോട്: എല്ലാ മതങ്ങളും വർഗീയതയ്ക്കും ഭീകരതയ്ക്കുമെതിരാണെന്നിരിക്കെ മതവിശ്വാസികൾ ഒന്നിച്ച് വർഗീയതയെ ചെറുക്കേണ്ടതുണ്ടെന്ന് കെ.എൻ.എം ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.

മാങ്കാവ് മണ്ഡലം ഐ.എസ്.എം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഫ്‌സൽ പട്ടേൽത്താഴം അദ്ധ്യക്ഷത വഹിച്ചു. സി. മരക്കാരുട്ടി, അബ്ദുൽ ഹമീദ്, റഷീദ് ഒളവണ്ണ, ബരിർ അസ്‌ലം, ശിഹാബ് പട്ടേൽത്താഴം, അബ്ദുൽ ഷാഹിം പെരുമണ്ണ തുടങ്ങിയവർ സംസാരിച്ചു.

സാംസ്കാരിക സമ്മേളനം കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ ചെയർമാൻ വി.കെ.ബാവ ഉദ്ഘാടനം ചെയ്തു. സെയ്തുട്ടി കമ്പിളിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ മുഖ്യാതിഥിയായിരുന്നു. ഐ.എസ്‌.എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ, എം.പി. ആദം മുൽസി, ഷബീർ കൊടിയത്തുർ, മമ്മുട്ടി മുസ്ല്യാർ, ബഷീർ പട്ടേൽത്താഴം, ഷാഹിദ് മുസ്‌ലിം ഫാറൂഖി, അഷ്റഫ് ബാബു, അസ്‌ലം എം.ജി നഗർ തുടങ്ങിയവർ സംസാരിച്ചു.