കുന്ദമംഗലം: കളരിക്കണ്ടി നവോദയ വായനശാലയുടെ ആഭിമുഖ്യത്തിലുള്ള യോഗ പരിശീലന കോഴ്സ് പൂർത്തിയാക്കിയവർക്ക് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സെക്രട്ടറി ജനാർദ്ദനൻ കളരിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ.ശീതൾ ശ്രീധർ, ഡോ.സുകേഷ് കുമാർ, കെ.പി.ബാബുരാജൻ, വനിതാവേദി സെക്രട്ടറി മിനിമോൾ എന്നിവർ പ്രസംഗിച്ചു.