കാവുംമന്ദം: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സഹപാഠിയായ കൃഷ്ണാനന്ദിന് സമ്മാനങ്ങളുമായി തരിയോട് ജി എൽ പി സ്‌കൂൾ വിദ്യാർത്ഥികൾ വീട്ടിലെത്തി. കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വസ്ത്രങ്ങളുമൊക്കെയായി വീട്ടിൽ എത്തിയ സഹപാഠികളെ കണ്ട് കൃഷ്ണാനന്ദിനും സന്തോഷം.
കാവുംമന്ദം പൊയിൽ കോളനി നിവാസിയായ കൃഷ്ണാനന്ദ് മൂന്നാം ക്ലാസിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബി ആർ സിയിൽ നിന്നുള്ള സ്‌പെഷ്യൽ ടീച്ചർ രാജി അഭിലാഷ് വീട്ടിലെത്തിയാണ് കൃഷ്ണാനന്ദിനെ പഠിപ്പിക്കുന്നത്. പ്രധാനാദ്ധ്യാപിക പി.കെ.റോസ്‌ലിൻ,പി ടി എ പ്രസിഡന്റ് ഷമീം പാറക്കണ്ടി, വൈസ് പ്രസിഡന്റ് സന്തോഷ് കോരംകുളം, എം പി ടി എ പ്രസിഡന്റ് സിനി അനീഷ്, ഷരീഫ സുലൈമാൻ, സി.പി ശശികുമാർ, എം.പി.കെ ഗിരീഷ്‌കുമാർ, സൗമ്യ ലോപ്പസ്, വി.പി ചിത്ര തുടങ്ങിയവർ സംബന്ധിച്ചു.