കോഴിക്കോട്: പൊതുവിപണിയിൽ ഉള്ളി, സവാള, പഴം - പച്ചക്കറികൾ, പരിപ്പുവർഗങ്ങൾ എന്നിവയുടെ വില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥസംഘം വടകര മുനിസിപ്പൽ പരിധിയിലെ കടകളിൽ പരിശോധന നടത്തി.

ക്രമക്കേട് കണ്ടെത്തിയ ഇടങ്ങളിൽ കടയുടമകൾക്ക് നോട്ടീസ് നൽകി.

ഉള്ളി വില്പന ഏകീകരിച്ച നിരക്കിലായിരിക്കണമെന്നും വിലനിലവാര പട്ടിക പ്രദർശിപ്പിക്കണമെന്നും നിർദേശം നൽകി.

വടകര അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ പി.സീമ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർമാരായ ഷീജ അടിയോടി, ബബീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.