കോഴിക്കോട്: മുൻ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ സ്മരണയ്ക്കായി സി.എച്ച്. വിചാർവേദി ഏർപ്പെടുത്തിയ പുരസ്കാരം ഇന്ന് വൈകിട്ട് 4.30ന് അളകാപുരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വി.എം.സുധീരൻ സമ്മാനിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ള്യാർ, കേരള നദ്‌വത്തുൽ മുജാഹിദീൻ പ്രസിഡന്റ് ടി.പി.അബ്ദുള്ളക്കോയ മദനി എന്നിവർ അവാർഡ് ഏറ്റുവാങ്ങും.

ചടങ്ങിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ നിർവഹിക്കും. മുൻമന്ത്രി എം.എം.ഹസ്സൻ അനുസ്മരണ പ്രഭാഷണം നടത്തും.