കുറ്റ്യാടി: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കുന്നുമ്മൽ ബി.ആർ.സിയുടെ നേതൃത്വത്തിൽ തളീക്കര എൽ പി സ്കൂളിൽ ഒരുക്കിയ 'ഒന്നാകാം ഉയരാം വർണ്ണോൽസവ'ത്തിൽ കുന്നുമ്മൽ ബ്ലോക്കിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി എൺപതോളം വിദ്യാർത്ഥികൾ ഒത്തുകൂടി. രാവിലെ ദീപശിഖാ ഘോഷയാത്രയ്ക്ക് ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വൈകിട്ട് സംഗീതസംഗമം എം.എ.സഫീറ ഉദ്ഘാടനം ചെയ്തു. നവാസ് പലേരി ഗാനമാലപിച്ചു. പി.ടി.എ പ്രസിഡന്റ് സി. റഫീഖ് അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബി.പി.ഒ കെ.കെ.സുനിൽകുമാർ, സി.ആർ.ഡി കോ ഓർഡിനേറ്റർ വേണു, പ്രധാനാദ്ധ്യാപകൻ കെ.ടി.മധുസൂദനൻ, നാസർ തയ്യുള്ളതിൽ, സി.ജി.സഹനാസ്, കെ.ടി.ജയേഷ്, സുധി, സുമ, ടി.പി.അബ്ദുൾ റഹ്‌മാൻ, സ്നേഹലത, എന്നിവർ നേതൃത്വം നൽകി.