കോഴിക്കോട് : ബാബരി മസ്ജിദ് വിധിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 3 ന് ഇൻഡോർ സ്റ്റേഡിയത്തിൽ ജനജാഗ്രതാ സദസ് നടക്കും.
രാജ്യത്തെ മത ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ഭരണഘടന ഉറപ്പ് നൽകുന്ന സംരക്ഷണവും സുരക്ഷയുമാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുപ്രിം കോടതി ഇത് പുന:പരിശോധിക്കണം.
വാർത്താസമ്മേളത്തിൽ എ.പി.വേലായുധൻ, ടി.കെ.മാധവൻ, മുസ്തഫ പാലാഴി എന്നിവർ സംബന്ധിച്ചു.