കോഴിക്കോട് : സേവക് പുതിയറയുടെ ഉത്തര മേഖല നഴ്സറി കലോത്സവം ജനുവരി 11, 12 തിയ്യതികളിൽ പറയഞ്ചേരി ഗവ: ബോയ്സ് ഹൈസ്കൂളിൽ നടക്കും. വിവിധ ജില്ലകളിൽനിന്ന് രണ്ടായിരത്തിൽപരം കലാപ്രതിഭകൾ 16 ഇനങ്ങളിൽ മത്സരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കലോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും പ്രോത്സാഹനസമ്മാനവും കൂടാതെ പ്രത്യേക സമ്മാനവും നൽകും . കൂടുതൽ പോയന്റ് ലഭിക്കുന്ന മത്സരാർത്ഥിക്ക് സർഗപ്രതിഭ ട്രോഫിയും ക്യാഷ് അവാർഡും ഏറ്റവും കൂടുതൽ പോയന്റ് ലഭിക്കുന്ന വിദ്യാലയത്തിന് സ്ഥിരം ട്രോഫിയും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിദ്യാലയത്തിന് സർട്ടിഫിക്കറ്റും ട്രോഫിയും നൽകും. നഴ്സറി വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിലൂടെ മാത്രമേ മത്സരത്തിൽ പങ്കെടുക്കുവാൻ പറ്റുകയുള്ളു. പങ്കെടുക്കുന്നവർ ഡിസംബർ 31 ന് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 9847074423, 9446090111, 7025055131. വാർത്താ സമ്മേളനത്തിൽ ചെയർമാൻ പി പി. ദിവാകരൻ, മുരളീധരൻ പറയഞ്ചേരി, ആസാദ് പള്ളത്ത് എന്നിവർ പങ്കെടുത്തു.