കോഴിക്കോട്: വനിത ശിശു വികസന വകുപ്പിന്റെ ക്ഷേമ പദ്ധതികളെ കുറിച്ച് കല്ലുത്താൻകടവ് പേൾ ഹൈറ്റ്സ് ഫ്ലാറ്റിൽ ഒരുക്കിയ ഏകദിന ബോധവത്കരണ സെമിനാർ ഡെപ്യൂട്ടി മേയർ മീരാ ദർശക് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോർപ്പറേഷൻ പാളയം വാർഡ് കൗൺസിലർ പി. ഉഷാദേവി അദ്ധ്യക്ഷയായിരുന്നു. വിമൻ പ്രൊട്ടക്‌ഷൻ ഓഫീസർ ഡോ.എ.കെ.ലിൻസി, ശിശു വികസന പദ്ധതി ഓഫീസർ എം.എച്ച്.നജ്മ, എം. എച്ച്.തില, അഡ്വ.സി.കെ.സീനത്ത്, ഡോ.ജാൻസി ജോസ്, പേൾ ഹൈറ്റ്സ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജി.രാമു, സെക്രട്ടറി ഇ.പി.പ്രശാന്തൻ, ട്രഷറർ സി.കെ.ദേവകി എന്നിവർ സംസാരിച്ചു.
സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാനുള്ള നിയമങ്ങൾ, ലിംഗപദവിയും സമൂഹവും എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസും നടന്നു.