കോഴിക്കോട്: സുപ്രീം കോടതി ജഡ്ജിയും കോഴിക്കോട് പി.ആര്‍.ടി.സി യുടെ മുഖ്യരക്ഷാധികാരിയുമായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ 105ാം ജന്മദിനത്തോടനുബന്ധിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഇംഗ്ലീഷ് പ്രസംഗ - പ്രബന്ധ മത്സരം ഒരുക്കി. മത്സര ഉദ്ഘാടനവും കൃഷ്ണയ്യർ അനുസ്മരണവും മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ പി.ദാമോദരന്‍ നിർവഹിച്ചു.

ചടങ്ങില്‍ ഡോ.കെ.മൊയ്തു അദ്ധ്യക്ഷനായിരുന്നു. ഡോ.സൈനുല്‍ ആബിദ്, സതീഷ് പാറന്നൂര്‍, അഡ്വ.എന്‍. വിശുതന്‍ ആചാരി, പി.ആര്‍.ടി.സി അഡ്മിനിസ്‌ട്രേറ്റര്‍ എ. നവാസ് ജാന്‍, സെറീന നവാസ് എന്നിവര്‍ സംസാരിച്ചു.

മത്സര വിജയികള്‍ക്കുള്ള സമ്മാനം കൃഷ്ണയ്യരുടെ 105ാം ജന്മവാര്‍ഷികദിനത്തിൽ ഒരുക്കുന്ന ചടങ്ങില്‍ നൽകും.