കോഴിക്കോട്: രാജ്യത്തിനായി ജീവൻ ത്യജിച്ച ധീരസൈനികരുടെ സ്മരണയിൽ ഏഴിന് സായുധസേന പതാകദിനം ആചരിക്കും. ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് ഒരുക്കുന്ന ചടങ്ങ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എ.പ്രദീപ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ സാംബശിവ റാവു സായുധസേനാ പതാകദിന സന്ദേശം നൽകും. സൈനികരുടെ വിധവകൾക്കും മക്കൾക്കുമുള്ള സാമ്പത്തികസഹായ വിതരണം എ.ഡി.എം റോഷ്‌നി നാരായണൻ നിർവഹിക്കും. ജില്ലാ സൈനിക ക്ഷേമ ഓഫീസർ ജോഷി ജോസഫ് സംബന്ധിക്കും.