കോഴിക്കോട് : പത്താമത് അഖില കേരള ഇന്റർ ഭവൻസ് ഗെയിംസ് ഇന്നും നാളെയും പെരുന്തിരുത്തി ഭാരതീയ വിദ്യാഭവൻ സ്കൂളിൽ നടക്കും. 30 സ്കൂളുകളിൽ നിന്നായി 1200 പേർ മേളയിൽ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നാളെ രാവിലെ 9 ന് ജില്ലാ പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ ഉത്ഘാടനം നിർവഹിക്കും. മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ യു.ഷറഫലി വിശിഷ്ടാതിഥിയായിരിക്കും. ചടങ്ങിൽ കായിക പ്രതിഭകളെ ആദരിക്കും.
ഫുട്ബാൾ, ബാസ്കറ്റ്ബാൾ, ഖൊ - ഖൊ, ടേബിൾ ടെന്നിസ്, റോളർ സ്കേറ്റിംഗ്, ചെസ് തുടങ്ങിയ മത്സരങ്ങളുണ്ടാവും. സമാപനച്ചടങ്ങിൽ കമാൽ വരദൂർ സമ്മാനദാനം നിർവഹിക്കും. ഭാരതീയ വിദ്യാഭവൻ കോഴിക്കോട് കേന്ദ്ര ചെയർമാൻ ഗുരുശ്രഷ്ഠ ആചാര്യ എ.കെ.ബി നായർ അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീജ ഉണ്ണികൃഷ്ണൻ, സജിത്ത്, മനോജ്, സന്ദീപ് എന്നിവർ സംബന്ധിച്ചു.