കോഴിക്കോട് : കോഴിക്കോട് സ്കൂൾ ഒഫ്‌ ജേർണലിസം ഡിസംബർ 16 മുതൽ 21 വരെ മീഡിയ ഫെസ്റ്റ് സംഘടിപ്പിക്കുന്നുവെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നൈനം 2019 എന്ന് പേരിട്ടിരിക്കുന്ന ഫെസ്റ്റ് പറയഞ്ചേരി കോളേജിലും, എസ് കെ പൊറ്റക്കാട് കൾച്ചറൽ സെന്ററിലുമാണ് നടക്കുക. ഫെസ്റ്റിന്റെ ഭാഗമായി 16ന് രാവിലെ 9 മണി മുതൽ 1 മണി വരെ കോളേജ് ക്യാമ്പസിൽ നേത്ര പരിശോധന ക്യാമ്പും, 17 ന് 11 മണി മുതൽ 1 മണി വരെ എസ് കെ പൊറ്റക്കാട് ലൈബ്രറിയിൽ ഹാഷ് ഫോർ ഹും എന്ന വിഷയത്തിൽ സംവാദവും നടക്കും.

18 ന് രാവിലെ 11 മണി മുതൽ ഹയർ സെക്കൻഡറി, കോളേജ് വിദ്ധാർത്ഥികളിൽ നിന്ന് യുവ മാധ്യമ പ്രവർത്തകരെ കണ്ടെത്താനായി ദി ബെസ്റ്റ് സിറ്റിസൺ‌ ജേർണലിസ്റ് തിരഞ്ഞെടുപ്പും, ന്യൂസ്‌ സ്റ്റോറി പ്രദർശനവും നടക്കും . 19 ന് രാവിലെ 10 മണി മുതൽ ഹ്രസ്വ ചിത്ര പ്രദർശനവും 21 ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറും.