calicut-uni
calicut uni

ഐ.ഡി കാർഡ്

വിദൂരവിദ്യാഭ്യാസം ബിരുദ കോഴ്സുകൾക്ക് പ്രവേശനം നേടിയവരുടെ ഐ.ഡി കാർഡുകൾ ജനുവരി 31 വരെ www.sdeuoc.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക്: 0494 2407356, 2400288.

പരീക്ഷ
അഞ്ചാം സെമസ്റ്റർ ബി.വോക് (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ 16-ന് ആരംഭിക്കും.

ഒന്നാം സെമസ്റ്റർ എം.എഡ് (2017 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ 13-ന് ആരംഭിക്കും.

പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.ടെക് നാനോ സയൻസ് ആൻഡ് ടെക്നോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.ഫിൽ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷാഫലം വെബ്സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എ ഹിസ്റ്ററി, എം.ബി.ഇ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ് സി ഫിസിക്സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.

എം.എസ് സി ഹ്യൂമൺ ഫിസിയോളജി മൂന്ന് (നവംബർ 2018), നാല് (ജൂൺ 2019) സെമസ്റ്റർ പരീക്ഷാഫലം വെബ്സൈറ്റിൽ.