കോഴിക്കോട്: ക്രിസ്തുമസ് - പുതുവത്സരാഘോഷം മുന്നിൽ കണ്ടുള്ള മദ്യക്കടത്തും വ്യാജമദ്യവും തടയാൻ ജില്ലയിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിംഗ് ഫോഴ്സും പ്രവര്‍ത്തനം തുടങ്ങി. മയക്കുമരുന്നിന്റെ ദുരുപയോഗവും തടയും.

രാത്രികാല പട്രോളിംഗ് കാര്യക്ഷമമായി നടത്തുന്നതിനും പരാതികളില്‍ സത്വരനടപടികള്‍ കൈക്കൊള്ളുന്നതിനുമായി കണ്‍ട്രോള്‍ റൂമുകളിലോ എക്സൈസ് ഓഫീസുകളിലോ പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം (ടോള്‍ ഫ്രീ നമ്പര്‍ : 155358). പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. വന്‍തോതിലുള്ള സ്പിരിറ്റ്, മാഹി മദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. സൗജന്യ ലഹരിവിമുക്ത കൗണ്‍സിലിംഗിന് കൗണ്‍സിലര്‍മാരെ ബന്ധപ്പെടാം. ഫോൺ: 9188458494, 9188468494.