വടകര: അഴീയൂർ എസ്.എം.ഐ സ്കൂൾ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. ഹരിത കേരള മിഷന്റെ മാർഗനിർദ്ദേശമനുസരിച്ച് സ്കൂൾ പ്ലാസ്റ്റിക് വിമുക്തമാക്കിയതിനു പുറമെ ജൈവമാലിന്യ സംസ്കരണ സംവിധാനം കൂടി ഏർപ്പെടുത്തിയതോടെയാണ് ഈ അംഗീകാരം.
അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയൻ പ്രഖ്യാപനം നിർവഹിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള വിത്ത് പേന വിതരണവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. അഴിയൂർ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ആർ.പി ഷംന, അൻവർ ഹാജി, എം. നൗഷാദ് എന്നിവർ സംസാരിച്ചു.