കൽപ്പറ്റ: രാഹുൽഗാന്ധി എം പി ഡിസംബർ ആറിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് യു.ഡി.എഫ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യു ഡി എഫ് ബൂത്തുനേതാക്കളുമായി സംവദിക്കും. പരിപാടിയുമായി ബന്ധപ്പെട്ട് യു ഡി എഫ് നേതൃയോഗം ചേർന്നു. മുമ്പൊരിക്കലുമില്ലാത്ത വിധം വയനാട്ടിലെ ജനങ്ങൾ സർവമേഖലയിലും ദുരിതമനുഭവിക്കുകയാണ്. വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് നേരെ കേന്ദ്ര കേരള സർക്കാരുകൾ മുഖംതിരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.

യു ഡി എഫ് ബൂത്ത് ചെയർമാൻ, കൺവീനർ, ട്രഷറർ, ത്രിതല പഞ്ചായത്ത് മെമ്പർമാർ, സഹകരണ സ്ഥാപന ഡയറക്ടർമാർ, മണ്ഡലത്തിലെയും ബ്ലോക്കിലെയും പ്രധാന യു ഡി എഫ് നേതാക്കൾ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുക്കുക. ചെയർമാൻ റസാഖ് കൽപ്പറ്റ അദ്ധ്യക്ഷത വഹിച്ചു. പി പി ആലി, എം എ ജോസഫ്, ടി ഹംസ, ടി ജെ ഐസക്, സലീം മേമന, മാണി ഫ്രാൻസിസ്, പി കെ അനിൽകുമാർ, സി ജയപ്രസാദ്, എ പി ഹമീദ്, സലീം നീലിക്കണ്ടി എന്നിവർ സംസാരിച്ചു.