ഇരട്ടക്കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറുന്നു
മുക്കം: നീലേശ്വരം ഇരട്ടക്കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി മഹോത്സവം കൊടിയേറി. തന്ത്രി ഇളമന ശ്രീധരൻ നമ്പൂതിരി കൊടിയേറ്റി. ഗുരുവായൂർ ഏകാദശി ദിനമായ എട്ടിന് ആറാട്ടോടെയാണ് ഉത്സവം സമാപിക്കുക.