കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ ജാതീയമായും മാനസികമായും പീഡിപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പട്ടികജാതി വർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭാരതീയ പട്ടിക ജനസമാജം കുന്ദമംഗലം മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് കെപി ശേഖരൻ ഉദ്ഘാടനം നിർവ്വഹിച്ചു. പുനത്തിൽ വേലായുധൻ അദ്ധ്യക്ഷത വഹിച്ചു.രജിതാദേവി, ടി.കെ.അറമുഖൻ, കെ.എ.ജനാർദ്ദനൻ, എ.കെ.അറമുഖൻ, വി.ടി.ഭരതരാജൻ, എം.എം.രാഘവൻ, ഷാജിപുത്തൂർ, രാജേഷ് ചെറുവാടി, ചന്ദ്രൻപന്നിക്കോട്, വിലാസിനി കൊടിയത്തൂർ, സുധീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.