കോഴിക്കോട് : കേരള ബ്ലഡ് ഡൊണേഴ്സ് ഫോറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആരോഗ്യ ബോധവത്കരണ ക്ലാസ് ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ.റോയ് ആർ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് അശോകൻ ആലപ്രം അദ്ധ്യക്ഷത വഹിച്ചു. പി.കെ.നളിനാക്ഷൻ, കെ.കെ.പ്രേമൻ, എൻ.കെ. ഗണേഷ്, ശ്യാമള എന്നിവർ സംസാരിച്ചു.