കോഴിക്കോട്: പറമ്പിൽ കലാകൈരളി സംസ്കൃതി ഭവന്റെ മാപ്പിളപ്പാട്ട് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. നാലു മുതൽ എട്ടു വരെ ക്ലാസ്സിൽ പഠിക്കുന്നവർക്കാണ് മൂന്നു വർഷത്തെ മാപ്പിളപ്പാട്ട് പരിശീലനം. ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ 1 മണി വരെയാണ് പരിശീലനം. അപേക്ഷാഫോറം അക്കാദമിയുടെ വെബ്സൈറ്റിൽ നിന്നും കലാകൈരളി ഓഫീസിൽ നിന്നും ലഭിക്കും. ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സിന് 15ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 94479 55130, 97450 31684.