കോഴിക്കോട്: യോഗ്യതയും പരിശീലനവും ഇല്ലാത്തവരെ മരുന്ന് കൈകാര്യം ചെയ്യാൻ അനുവദിക്കുന്ന തരത്തിൽ ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക് റൂൾ കെ യിൽ ഭേദഗതി വരുത്താനുള്ള കേന്ദ്ര വിജ്ഞാപനത്തിനെതിരെ ഫാർമസിസ്റ്റ്‌സ് സേവ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ആദായ നികുതി ഓഫീസലേക്ക് മാർച്ച് നടത്തി.

എ പ്രദീപ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ.ആകാശ് മരതകം അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.പി.സുലൈമാൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവ്, നാസർ എസ്റ്റേറ്റ് മുക്ക്, കെ.സുരേഷ്‌കുമാർ, ഡോ.മഹ്‌റൂഫ് രാജ്, എം.ഷാജി, വർഗീസ്, ഡോ.സുജിത്, എബ്രഹാം, ടി. ശശിധരൻ, പി. പ്രവീൺ, നവീൻലാൽ പാടിക്കുന്ന്, എൻ.സിനീഷ്, പി. ഷറഫുന്നീസ, പി. പ്രജിത്ത്, കെ. രഞ്ജിത്ത്, വി.ബി.അരുൺലാൽ എന്നിവർ പ്രസംഗിച്ചു. ജയൻ കോറോത്ത് സ്വാഗതം പറഞ്ഞു.