kunnamangalam-news
കുന്ദമംഗലം കോടതി

കുന്ദമംഗലം: ബ്രിട്ടീഷുകാരുടെ കാലത്ത് നാലുകെട്ട് മാതൃകയിൽ പണിതീർത്ത കുന്ദമംഗലം കോടതി മന്ദിരത്തിന് നൂറു തികയുന്നു. ഒരു വർഷം നീളുന്ന ശതാബ്‌ദി ആഘോഷ പരിപാടികൾക്ക് 24ന് തുടക്കമാവും. രാവിലെ 9 ന് ഹൈക്കോടതി ജഡ്ജി എ.എം.ഷെഫീഖ് ഉദ്ഘാടനം നിർവഹിക്കും.

ശതവാർഷികത്തിന്റെ ഭാഗമായി സെമിനാറുകൾ, നിയമബോധവത്കരണ ക്ലാസുകൾ, അദാലത്തുകൾ തുടങ്ങിയവ ന‌‌ടക്കും. 1919 ൽ പണിതീർത്ത കെട്ടിടത്തിലാണ് ഇപ്പോൾ കുന്ദമംഗലം പൊലീസ് സ്റ്റേഷനും പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ തനിമ നിലനിറുത്തി നവീകരിക്കാനുള്ള രൂപരേഖ ബാർ അസോസിയേഷൻ അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്.

കുന്ദമംഗലം ബാർ അസോസിയേഷൻ ഹാളിൽ ഒരുക്കിയ സ്വാഗതസംഘ രൂപീകരണയോഗം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് നിസാം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എം.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ അഡ്വ.പി.ടി.എ.റഹീം എം.എൽ.എ മുഖ്യാതിഥിയായിരുന്നു.

ജില്ലാ ജഡജി എം.ആർ.അനിത (ചെയർപേഴ്സൺ), അഡ്വ.എം.മുസ്തഫ (ജനറൽ കൺവീനർ), അഡ്വ.ടി.പി.ജുനൈദ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി

തിരഞ്ഞെടുത്തു.