പരീക്ഷാ ഫീസ്
ഒന്നാം സെമസ്റ്റർ എം.ബി.എ (സി.യു.സി.എസ്.എസ്, ഫുൾടൈം, പാർട്ട് ടൈം) 2016 സ്‌കീം - 2016 മുതൽ പ്രവേശനം റഗുലർ/സപ്ലിമെന്ററി, 2013 സ്‌കീം-2015 പ്രവേശനം സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് 21 വരെ രജിസ്റ്റർ ചെയ്യാം.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.ബി.എ ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ് (2016 സ്‌കീം - 2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് 21 വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എ ഇസ്ലാമിക് ഹിസ്റ്ററി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എ ഇസ്ലാമിക് സ്റ്റഡീസ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.ഫിൽ ഇക്കണോമിക്സ് പരീക്ഷാഫലം വെബ്സൈറ്റിൽ.