കൽപ്പറ്റ: അതിക്രമങ്ങൾ ഇല്ലാത്ത ലോകത്തിനായി അണിചേരുക എന്ന മുദ്രാവാക്യം ഉയർത്തി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു. സംഗമം കേന്ദ്ര കമ്മിറ്റിയംഗം അഡ്വ.സുമതി ഉദ്ഘാടനം ചെയ്തു.പി.ആർ.നിർമ്മല അദ്ധ്യക്ഷത വഹിച്ചു.ഉഷാകുമാരി, വി.കെ.സുലോചന എന്നിവർ സംസാരിച്ചു. ബീന വിജയൻ സ്വാഗതവും ടി.ജി. ബീന നന്ദിയും പറഞ്ഞു.


ഫോട്ടോ അടിക്കുറിപ്പ് 02


അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വനിതാ സംഗമം കേന്ദ്ര കമ്മിറ്റിയംഗം അഡ്വ.സുമതി ഉദ്ഘാടനം ചെയ്യുന്നു.