വെള്ളമുണ്ട: പരിക്കേറ്റ വിദ്യാർത്ഥിക്ക് പ്രാഥമിക ചികിത്സ പോലും നൽകാതെ തിരിച്ചയതായി പരാതി. തേറ്റമല ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഫർസീനെയാണ് വെള്ളമുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് തിരിച്ചയച്ചത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ് ചോരയൊലിക്കുന്ന അവസ്ഥയിൽ ഉച്ചയ്ക്ക് ഒന്നരയോടെ അദ്ധ്യാപകർ ആശുപത്രിയിലെത്തിച്ച വിദ്യാർത്ഥിയെയാണ് സമയം കഴിഞ്ഞെന്ന കാരണം പറഞ്ഞ് ഡോക്ടർ പരിശോധിക്കാതെ തിരിച്ചയച്ചത്. പിന്നീട് കുട്ടിയെ രണ്ട് കിലോമീറ്റർ ദൂരെയുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടുകയായിരുന്നു. തലയ്ക്ക് നാല് തുന്നലിട്ട ശേഷം വീട്ടിലെത്തിച്ചു. ഇത് സംബന്ധിച്ച് സ്‌കൂൾ പിടിഎ വിദ്യാഭ്യാസ വകുപ്പധികൃതർക്കും ആരോഗ്യ വകുപ്പിനും ഇന്ന് പരാതി നൽകും.