കോഴിക്കോട്: ബീച്ച് ഗെയിംസിന് കോഴിക്കോട് ബീച്ചിൽ തുടക്കമായി. എ. പ്രദീപ്കുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
നാല് ദിവസങ്ങളിലായി കോഴിക്കോട്, പുതിയാപ്പ ബീച്ച് കേന്ദ്രീകരിച്ചാണ് മത്സരങ്ങൾ. ഫുട്‌ബാൾ, വോളിബാൾ, കബഡി, കമ്പവലി എന്നീ ഇനങ്ങളിൽ പൊതുവായും ഫുട്‌ബാൾ, കമ്പവലി എന്നീ ഇനങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് മാത്രമായും മത്സരം സംഘടിപ്പിക്കുന്നുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, ജില്ലാ കളക്ടർ എസ്. സാംബശിവറാവു, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എസ് സുലൈമാൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.