തലക്കുളത്തൂർ: പുറക്കാട്ടിരിയിലെ ടർഫ് ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് കുറ്റിയിൽ ലക്ഷ്മി വിഹാറിൽ ഗോവിന്ദരാജ് (52) മരിച്ചു. കോഴിക്കോട് സഫിയ ട്രാവൽസിലെ ഐ.ടി മാനേജരാണ്.
രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലക്കുളത്തൂർ പഞ്ചായത്ത് മുൻപ്രസിഡന്റ് പുറക്കാട്ടിരി സുകുമാരൻ നായരുടെയും കുഞ്ഞുലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: ഡോ.റീത്ത. മക്കൾ: സഞ്ജയ് ഗോവിന്ദ് (പാലക്കാട് എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി), സൗരവ് ഗോവിന്ദ് ( ഭവൻസ് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി , പൂളാടിക്കുന്ന്). സഹോദരങ്ങൾ: ഡോ.രാജലക്ഷ്മി (അങ്കമാലി), രേഖ ( ഫറോക്ക്). സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.