കോഴിക്കോട്: വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള ഇന്റർവ്യു നാളെ രാവിലെ 10.30ന് സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. ഇ എം ടി നഴ്സ് (യോഗ്യത : ബി എസ് സി നഴ്സിംഗ് / ജി എൻ എം), വെബ് ഡവലപ്പർ (യോഗ്യത : ബിരുദം), ബിസിനസ് ഡവലപ്പ്മെൻറ് മാനേജർ/ എക്സിക്യുട്ടീവ് (യോഗ്യത : ബിരുദം), ഫിനാൻഷ്യൽ കൺസൾട്ടൻറ് , ഏജൻസി മാനേജർ, ടെലികോളർ ( യോഗ്യത: എസ് എസ് എൽ സി) എന്നിങ്ങനെയാണ് ഒഴിവുകൾ. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 18 - 65.
എംപ്ലോയബിലിറ്റി സെൻററിൽ രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം 7 ന് രാവിലെ സെന്ററിൽ എത്തണം. ഫോൺ : 0495 2370176.