കോഴിക്കോട്: പെൻഷൻ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോ ഓപ്പറേറ്റിവ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിനു മുന്നിൽ സത്യാഗ്രഹം നടത്തി. സംഘടനാ പ്രവർത്തകർ എരഞ്ഞിപ്പാലത്ത് നിന്ന് പ്രകടനമായി എത്തുകയായിരുന്നു. എ.പ്രദീപ്‌കുമാർ എം.എൽ.എ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കുഞ്ഞിരാമൻ നായർ അദ്ധ്യക്ഷത വഹിച്ചു. സി.അപ്പുക്കുട്ടി, കെ.സി.കുഞ്ഞികൃഷ്ണൻ, എൻ.കെ.രാമചന്ദ്രൻ, സി.വി.അജയൻ, എം.വി.ജയപ്രകാശ്, കുനിയിൽ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെ.രാഘവൻ സ്വാഗതവും ടി.കെ.ഗോപാലൻ നന്ദിയും പറഞ്ഞു.