പുൽപ്പള്ളി: കാരയ്ക്കാമല കോൺവെന്റ് കാമ്പസിനുളളിൽ കയറി സിസറ്റർ ലൂസി കളപ്പുരയുടെ കോലം കത്തിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കാത്തലിക് ലെമെൻസ് അസ്സോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രി സന്യാസ മഠത്തിന്റെ സമീപത്തുളള റോഡിലൂടെ ചിലർ പന്തംകൊളുത്തി പ്രകടനം നടത്തിയത് അപലപനീയമാണ്. സി. ലൂസി കളപ്പുര എഴുതിയ പുസ്തകത്തെ കുറിച്ച് വാർത്ത പ്രചരിച്ചതു മുതൽ ചില പുരോഹിതരുടെ ഒത്താശയോടെ പോർവിളി നടത്തുകയാണ്. പുരോഹി തർക്കിടയിലുളള ധാർമിക അധപതനം സഭാ അധികാരികൾ കാണാതെപോകരുത്. സഭയ്ക്കുളളിൽ നവീകരണം അനിവാര്യമാണ്. അതിനുളള അടിയന്തര നടപടികളാണ് ഉണ്ടാകേണ്ടത്.
സി ലൂസി കളപ്പരയുടെ പോരാട്ടത്തിന് സി.എൽ.എ പിന്തുണ വാഗ്ദാനം ചെയ്തു.
കമ്മിറ്റി യോഗത്തിൽ വി.എസ്. ചാക്കോ അദ്ധ്യക്ഷം വഹിച്ചു. എൻ.ജെ.ജോൺ, കെ.കെ.ജോർജ്,ജോസ് പാഴുക്കാരൻ,ടോമി ഞൊണ്ടൻമാക്കൻ എന്നിവർ സംസാരിച്ചു.