കോഴിക്കോട്: മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡിയാട്രിക്‌സ് വകുപ്പിൽ ഹെമറ്റോ ഓങ്കോളജി വിഭാഗത്തിൽ നാലു ഒഴിവിലേക്കുള്ള നഴ്‌സിംഗ് പരിശീലന കോഴ്‌സ് വൈകാതെ തുടങ്ങും. 7,000 രൂപ സ്റ്റൈപ്പൻഡോടെയുള്ള ആറ് മാസത്തെ ഇന്റേൺഷിപ്പിന് ബി.എസ്.സി നഴ്സിംഗാണ് (കേരള രജിസ്ട്രേഷൻ) യോഗ്യത. താത്പര്യമുളളവർ ഒറിജിനൽ സർട്ടിഫിക്കറ്റുമായി 10 ന് രാവിലെ 11ന് ഐ.എം.സി.എച്ച് ഓഫീസിൽ എത്തണം. എഴുത്തു പരീക്ഷയുണ്ടാവും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആറ് മാസത്തേക്ക് താത്കാലികാടിസ്ഥാനത്തിൽ പീഡിയാട്രിക്സ് വിഭാഗത്തിൽ ജോലി നൽകും. ഫോൺ: 0495 2350449, 2350591.