തിരഞ്ഞെടുപ്പ് ജനു.18ന്
യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് ജനുവരി 18-ന് നടക്കും.
ഗ്രേസ് മാർക്ക്
ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ച ബി.എസ്.സി/ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ വിദ്യാർത്ഥികളിൽ എൻ.എസ്.എസ്/എൻ.സി.സി ബി സർട്ടിഫിക്കറ്റ്/സ്പോർട്സ്/കൾച്ചറൽ ആക്ടിവിറ്റീസ് തുടങ്ങിയവയിൽ ഗ്രേസ് മാർക്കിന് അർഹതയുള്ളവർ അത് ചേർക്കുന്നതിന് പൂരിപ്പിച്ച അപേക്ഷ ജനുവരി പത്തിനകം കോളേജ് പ്രിൻസിപ്പൽ മുഖേന ബി.എസ് സി ബ്രാഞ്ചിലേക്ക് അയയ്ക്കണം. അപേക്ഷയോടൊപ്പം ഒറിജിനൽ രേഖകളുണ്ടായിരിക്കണം. അതിന് സാധിക്കാത്തവർ അവ ലഭിച്ചശേഷം എത്തിക്കണം. പരീക്ഷാഫലങ്ങൾ, അപേക്ഷാ ഫോം എന്നിവ വെബ്സൈറ്റിൽ.
എം.എ വൈവ
വിദൂരവിദ്യാഭ്യാസം എം.എ ഇംഗ്ലീഷ് ഒന്നാം വർഷ പരീക്ഷയുടെ ഭാഗമായ വൈവാവോസി 11 മുതൽ തൃശൂർ ശ്രീ കേരളവർമ്മ കോളേജിലും (സൗത്ത് സോൺ), കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലും (നോർത്ത് സോൺ) നടക്കും.
പൂർവവിദ്യാർത്ഥി സംഗമം
സൈക്കോളജി പഠനവകുപ്പിലെ പൂർവവിദ്യാർത്ഥി സംഗമം ഏഴിന് നടക്കും.