പുൽപള്ളി: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി പൊലീസ് പിടിയിൽ. ഷാമ്‌ളി സ്വദേശി മുഹമ്മദ് ഇമ്രാൻ (22) നെയാണ് പെരിക്കല്ലൂർ കടവിൽ നിന്ന് 610 പാക്കറ്റ് പാൻമസാലകളുമായി പിടിയിലായത്. ജില്ലാ ആന്റി നാർക്കോട്ടിക ആക്‌ഷൻ ഫോഴ്സും പുൽപ്പള്ളി പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.