കൂടത്തായി : ആസാദ് മെമ്മോറിയൽ എൽ.പി.സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ .എ നിർവ്വഹിച്ചു. ഡോ : കെ.പി.അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. കൊടുവള്ളി എ.ഇ.ഒ. വി.മുരളി കൃഷ്ണൻ , ബി.പി.ഒ. മെഹറലി, വാർഡ് മെമ്പർ കെ.പി.കുഞ്ഞമ്മദ്, മുൻ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് . പി.പി.കുഞ്ഞായിൽ ഹാജി. എം.പി.ടി.എ.പ്രസിഡന്റ്. പി.ഷമീറ , സ്കൂൾ വികസന സമിതി കൺവീനർ വി.കരുണാകരൻമാസ്റ്റർ, എന്നിവർ സംസാരിച്ചു. കൊടുവള്ളി ഉപജില്ലയിൽ നടന്ന വിവിധ മേളകളിൽ വിജയികളായ ആസാദ് സ്കൂൾ വിദ്യാർത്ഥികൾ ക്കുള്ള ഉപഹാരം എം.എൽ .എ നൽകി. ഹെഡ് മാസ്റ്റർ കെ.പി.ഷാജഹാൻ സ്വാഗതവും പി.ടി.എ. പ്രസിഡന്റ് അഷ്റഫ് കൂടത്തായി നന്ദിയും പറഞ്ഞു.