പുതുക്കാൻ ഇൗ 3 വഴികൾ

# എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട്

# വെബ്സൈറ്റിൽ ഓണ്‍ലൈൻ മുഖാന്തരം

# സ്മാർട്ട് ഫോണ്‍ സംവിധാനം വഴി

കോഴിക്കോട്: എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ വിവിധ കാരണങ്ങളാല്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാനായി ജനുവരി 31 വരെ അവസരം. 1999 ജനുവരി ഒന്ന് മുതല്‍ 20-11-2019 നവംബര്‍ 20 (എംപ്ലോയ്മെന്റ് റജിസ്ട്രേഷന്‍ കാര്‍ഡില്‍ 10 98 മുതല്‍ 08/2019 വരെ എന്ന് രേഖപ്പെടുത്തിയിട്ടുളളവര്‍ക്ക്) വരെയുളള കാലയളവില്‍ പുതുക്കാന്‍ കഴിയാതെ പോയവര്‍ക്കാണ് അവസരം.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടോ www.employment.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ മുഖാന്തരമോ സ്മാര്‍ട്ട് ഫോണ്‍ സംവിധാനം വഴിയോ സ്പെഷ്യല്‍ റിന്യൂവല്‍ നടത്താം. ഇക്കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ഞ്ചേ് മുഖേന ജോലി ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലിപൂര്‍ത്തിയാക്കാനാകാതെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്തവര്‍ക്കും അവസരമുണ്ട്.

രാജിവെച്ചവര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് /മാര്‍ക്ക് ലിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്/ടി.സി എന്നിവ ഹാജരാക്കിയും ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്ന് നോ ജോയിനിംഗ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂര്‍വ്വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് രജിസ്ട്രേഷന്‍ റദ്ദായ കാലയളവിലെ തൊഴില്‍ രഹിത വേതനം ലഭിക്കുന്നതിന് അര്‍ഹതയുണ്ടാകില്ലെന്ന് താമരശ്ശേരി എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

മറ്റു കാര്യങ്ങൾ

1 റദ്ദായ കാലയളവിലെ തൊഴില്‍ രഹിത വേതനം ലഭിക്കില്ല

2 ശിക്ഷാ നടപടി നേരട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.

3 മനപൂർവ്വം ജോലിയിൽ ഹാജരാകാത്തവർക്കും ലഭിക്കില്ല.