മുക്കം: അപേക്ഷ സ്വീകരിച്ച ഉടൻ വീടു നിർമാണത്തിനുള്ള പെർമിറ്റ് അനുവദിക്കുക. കേട്ടു കേൾവിയില്ലാത്ത ഈചരിത്രം സൃഷ്ടിച്ചത് മുക്കം നഗരസഭ. പി.എം.എ.വൈ യിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്കാണ് അപേക്ഷിച്ച ദിവസം തന്നെ പെർമിറ്റ് അനുവദിക്കുന്നതിന് മുക്കം നഗരസഭ പ്രത്യേക ക്യാമ്പ് നടത്തിയത്.112 അപേക്ഷകരിൽ അർഹരെന്ന് കണ്ടവർക്കെല്ലാം തൽസമയം തന്നെ പെർമിറ്റ് അനുവദിക്കുകയായിരുന്നു. കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിനുള്ള ഗ്രീൻ ചാനൽ സംവിധാനം ഏർപ്പെടുത്തിയാണ് ഒരു ദിവസം കൊണ്ട് പെർമിറ്റ് നൽകിയത്. ഇ.എം.എസ് സ്മാരക ഹാളിൽ നടന്ന ക്യാമ്പ് നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.പ്രശോഭ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ വി.ലീല, സാലി സിബി ,കൗൺസിലർമാരായ ബിന്ദു രാജൻ ,ജെസി രാജൻ, മുക്കം വിജയൻ ,ഇ ശ്രീദേവി ,അബ്ദുൽഹമീദ് അമ്പലപ്പറ്റ എന്നിവർ പ്രസംഗിച്ചു. സാങ്കേതിക പരിശോധനയ്ക്ക് നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷ് ,ഓവർസിയർമാരായ ബൈജു ,രേണുക ,അന്ന , എന്നിവർ നേതൃത്വം നൽകി .