കോഴിക്കോട്: കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ തുടർവിദ്യാഭ്യാസ പരിപാടിക്ക് നാളെ തുടക്കമാവും. സൈക്യാട്രി ബിരുദാനന്തര ബിരുദ കോഴ്സിനോടനുബന്ധിച്ചാണിത്. സെക്യാട്രി, ന്യൂറോളജി, ക്ലിനിക്കൽ സൈക്കോളജി എന്നീ വിഷയങ്ങളിൽ വിദഗ്ധ ഗവേഷകരും അദ്ധ്യാപകരും സംവദിക്കും. സൈക്യാട്രി ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ പ്രസൻേറഷൻ മത്സരം നടക്കും. ആരോഗ്യ സർവകലാശാലയിൽ സൈക്യാട്രിക്ക് കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള പ്രഥമ ഡോ.ശാന്തകുമാർ മെമ്മോറിയൽ അവാർഡ് ചടങ്ങിൽ സമ്മാനിക്കും.