കോഴിക്കോട്: കേരള ബാങ്ക് രൂപീകരണത്തിൻെറ ജില്ലാതല ആഘോഷം 9 ന് നടക്കും. വെെകിട്ട് 3ന് സഹകരണ ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമാവുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോർപ്പറേഷൻ സ്​റ്റേഡിയം പരിസരത്തു നിന്നു ആരംഭിക്കുന്ന ഘോഷയാത്ര മുതലക്കുളം മൈതാനിയിൽ സമാപിക്കും. 5 ന് പൊതു സമ്മേളനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മേയർ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എം.പി മാരായ എം.കെ.രാഘവൻ , കെ.മുരളീധരൻ, എളമരം കരീം, എം.എൽ.എ മാരായ എം.കെ മുനീർ, എ.പ്രദീപ് കുമാർ, ഇ.കെ.വിജയൻ, സി.കെ.നാണു, പി.ടി.എ റഹീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവർ സംബന്ധിക്കും.

ഏകീകൃത കോർ ബാങ്കിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായാണ് കേരള ബാങ്ക് പ്രവർത്തന സജ്ജമാകുന്നത്.

വാർത്താസമ്മേളനത്തിൽ കൺസ്യൂമഫെഡ് ചെയർമാൻ എം.മെഹബൂബ്, ‌സഹകരണ ജോയിൻറ് രജിസ്ട്രാർ (ജനറൽ) വി.കെ രാധാകൃഷ്ണൻ, എ.കെ.അഗസ്തി, എൻ.എം.ഷീജ, സുനിൽ, കെ ഫെെസൽ എന്നിവർ സംബന്ധിച്ചു.