കോഴിക്കോട്: ആര്‍ക്കിടെക്റ്റുകളുടെയും സിവില്‍ എൻജിനിയർമാരുടെയും കൂട്ടായ്മയായ കോഎര്‍ത്തും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന കോ എര്‍ത്ത് കോണ്‍ക്ലേവ് ഇന്ന് ഹൈലെറ്റ് ബിസിനസ് പാര്‍ക്കില്‍ നടക്കും. രാവിലെ 9ന് എം.കെ.രാഘവന്‍ എം.പി ഉത്ഘാടനം നിർവഹിക്കും.
പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മ്മാണം എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്താണ് ഇവിടെ നിര്‍മ്മിക്കപ്പെടേണ്ടത്, എവിടെയൊക്കെ നിര്‍മ്മാണങ്ങള്‍ പാടില്ല തുടങ്ങിയ വിഷയങ്ങളും ചർച്ചയാവും.
ജില്ലാ കളക്ടര്‍ സാംബശിവ റാവു മുഖ്യാതിഥിയായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി മുഈനുദ്ദീന്‍ അഫ്‌സല്‍, കോ എർത്ത് കോൺക്ലേവ് ഡയറക്ടര്‍ ആബിദ് റഹിം, മാഹിര്‍ ആലം, അമീറ ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു.